കോവിഡ് സെന്ററിലെ മരണം: നിർണായക മൊഴിയുമായി ഷമീറിന്റെ ഭാര്യ
അന്വേഷണസംഘം ഷമീറിന്റെ ഭാര്യ ഉള്‍പ്പടെയുള്ള മറ്റ് മൂന്നു പ്രതികളുടെ മൊഴിയെടുത്തു.
കോവിഡ് സെന്ററിലെ മരണം: നിർണായക മൊഴിയുമായി ഷമീറിന്റെ ഭാര്യ

തൃശ്ശൂര്‍: കഞ്ചാവ് കേസിലെ റിമാന്‍റ് പ്രതി ഷമീര്‍ മരിച്ച സംഭവത്തില്‍ ഷമീറിനെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചവശനാക്കിയെന്ന് ഭാര്യയുടെ നിർണായക മൊഴി. ഷമീര്‍ കുഴഞ്ഞു വീണപ്പോഴാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നാണ് ഭാര്യ പറയുന്നത്. അന്വേഷണസംഘം ഷമീറിന്റെ ഭാര്യ ഉള്‍പ്പടെയുള്ള മറ്റ് മൂന്നു പ്രതികളുടെ മൊഴിയെടുത്തു.

ഇവരുടെ രഹസ്യമൊഴി തിങ്കളാഴ്ച്ച കോടതി രേഖപ്പെടുത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കും. ഷമീര്‍ റിമാന്‍റിലിരിക്കെ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ നാല്‍പതിലേറെ മുറിവുകളും മരണകാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം 29നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്.

Related Stories

Anweshanam
www.anweshanam.com