ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി കമറുദ്ദീനെതിരെ ഏഴ് കേസുകള്‍ കൂടി

ഇതോടെ ആകെ കേസുകളുടെ എണ്ണം 63 ആയി.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി കമറുദ്ദീനെതിരെ ഏഴ് കേസുകള്‍ കൂടി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഏഴ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 63 ആയി. ഇതില്‍ 13 പരാതികളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പുതുതായി കാസര്‍ഗോട് സ്റ്റേഷനിലും ചന്തേര സ്റ്റേഷനിലുമാണ് പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. എംസി കമറുദ്ദീനും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചന കുറ്റത്തിനാണ് കേസുകള്‍. നിക്ഷേപമായി 6 പേരില്‍ നിന്ന് 88,50,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേര സ്റ്റേഷനില്‍ 6 കേസുകള്‍ എടുത്തത്. നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് ചെറുവത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലും കേസ് എടുത്തു. കേസുകളുടെ എണ്ണം കൂടുന്നതോടെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനാണ് തീരുമാനം.

Related Stories

Anweshanam
www.anweshanam.com