വന്ദേഭാരത് മിഷനില്‍ ആറാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ഏഴ് വിമാനങ്ങള്‍
Top News

വന്ദേഭാരത് മിഷനില്‍ ആറാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ഏഴ് വിമാനങ്ങള്‍

സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ 21 സര്‍വീസുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

News Desk

News Desk

ഒമാന്‍: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള ആറാം ഘട്ട വിമാന സര്‍വീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ 21 സര്‍വീസുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തില്‍ നിന്നാണ് മുഴുവന്‍ സര്‍വീസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സര്‍വീസുകള്‍ വീതവും കോഴിക്കോടിന് ഒരു സര്‍വീസുമാണ് ഉള്ളത്.

സെപ്റ്റംബര്‍ മൂന്നിനാണ് കേരളത്തിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്. കണ്ണൂരിലേക്കാണ് ആദ്യ വിമാനം. അഞ്ചിന് കൊച്ചിയിലേക്കും ആറിന് തിരുവനന്തപുരത്തിനും കോഴിക്കോടിനും വിമാനങ്ങളുണ്ട്. ചെന്നൈ, ലഖ്‌നൗ, മുംബൈ, ദല്‍ഹി, ബംഗളൂരു/മംഗളൂരു, ഹൈദരാബാദ്, വിജയവാഡ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍. സലാലയില്‍ നിന്ന് ഈ ഘട്ടത്തിലും കേരളത്തിലേക്ക് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ ഒന്നു മുതലുള്ള സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോറം പൂരിപ്പിച്ച് നല്‍കണം.

Anweshanam
www.anweshanam.com