
ന്യൂഡൽഹി :കോവിഡ് വൈറസിന് എതിരെ വാക്സിൻ വികസിപ്പിച്ച പ്രമുഖ കമ്പനിയായ ആസ്ട്രസ്നേക്കാ ഇന്ത്യൻ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് വക്കീൽ നോട്ടീസ് അയച്ചു .
ആസ്ട്രസ്നേക്കാ വികസിപ്പിച്ച വാക്സിൻ കോവിഷീൽഡ് എന്ന പേരിൽ ഉല്പാദിപ്പിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിതരണം ചെയുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് .വാക്സിൻ വിതരണത്തിൽ കാലതാമസം വരുത്തിയതിനാണ് ആസ്ട്രസ്നേക്കാ നോട്ടീസ് അയച്ചതെന്ന് സിറം കമ്പനി മേധാവി അദർ പൂനവാല അറിയിച്ചു .
ഇന്ത്യയിൽ വീണ്ടും കോവിഡ് രൂക്ഷമായതോടെ ആഭ്യന്തരവിപണയിൽ ആവശ്യകത വർധിച്ചു .ഉല്പാദിപ്പിച്ച് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയേണ്ടി വന്നു .ഇത് മൂലം ആഗോള തലത്തിൽ വാക്സിൻ വിതരണത്തിന് താമസം നേരിട്ടു.