സംസ്ഥാനത്ത് 10 ജില്ലകളില്‍ നിരോധനാജ്ഞ; ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല; പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്
സംസ്ഥാനത്ത് 10 ജില്ലകളില്‍ നിരോധനാജ്ഞ; ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല; പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്. നിരോധനാജ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഓരോ ജില്ലയിലെയും കളക്ട‍മാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. പൊതുസ്ഥലങ്ങളില്‍ 5 പേരിൽ കൂടുതല്‍ കൂട്ടംകൂടാൻ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല. പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു. ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. ജില്ലകളിൽ ആൾക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.

Related Stories

Anweshanam
www.anweshanam.com