സെക്രട്ടേറിയറ്റ് തീപിടുത്തം; അന്വേഷണ റിപ്പോർട്ടുകൾ വൈകും
Top News

സെക്രട്ടേറിയറ്റ് തീപിടുത്തം; അന്വേഷണ റിപ്പോർട്ടുകൾ വൈകും

ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് വിശദീകരണം.

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അന്തിമ റിപ്പോര്‍ട്ട് വൈകുകയാണ്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് കാരണമെന്നാണ് വിശദീകരണം.

റിപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും രണ്ടോ മൂന്നോ ദിവസം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. തീപിടുത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്ന് ഫയര്‍ ഫോഴ്സും, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയാലേ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാവൂ. ഓണാവധി കാരണമാണ് റിപ്പോര്‍ട്ട് വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല.

Anweshanam
www.anweshanam.com