സെക്രട്ടറിയേറ്റിലെ തീപിടിത്തം: പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി
Top News

സെക്രട്ടറിയേറ്റിലെ തീപിടിത്തം: പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. ഫൊറന്‍സിക് സംഘവും സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു.

ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. അതേസമയം, തീപിടിത്തം ഉണ്ടായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചതില്‍ പൊലീസിന് വീഴ്ച പറ്റിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ലോക്കല്‍ പൊലീസില്‍ നിന്നും രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പൊലീസ് സംഘം സെക്രട്ടറിയേറ്റില്‍ ഇന്നലെയെത്തി പരിശോധന നടത്തിയിരുന്നു. എഡിജിപി മനോജ് എബ്രഹാമും ഐജി പി വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധിക്കും.

ഫോറന്‍സിക് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും പരിശോധനാ റിപ്പോര്‍ട്ടും വൈകില്ല. തീപിടിത്തം അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്.

Anweshanam
www.anweshanam.com