
തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമണിയോടെ ആരംഭിക്കും.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക. ഇതിനായി 12,643 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 473 പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ജില്ലകളിലായി 63000 ത്തോളം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.