വട്ടിയൂര്‍ക്കാവില്‍ വീണ, കൽപറ്റയിൽ സിദ്ധിഖ്, കുണ്ടറയില്‍ വിഷ്ണുനാഥ്; കോണ്‍ഗ്രസ് പട്ടികയായി

തവനൂരിൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും
വട്ടിയൂര്‍ക്കാവില്‍ വീണ, കൽപറ്റയിൽ സിദ്ധിഖ്, കുണ്ടറയില്‍ വിഷ്ണുനാഥ്; കോണ്‍ഗ്രസ് പട്ടികയായി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തർക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി. കൽപ്പറ്റയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരും മത്സരിക്കും.

തവനൂരിൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും. പട്ടാമ്പിയിൽ റിയാസ് മുക്കോളിയും നിലമ്പൂരിൽ വിവി പ്രകാശും കുണ്ടറയിൽ പിസി വിഷ്ണുനാഥും മത്സരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും.

ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും. യു.ഡി.എഫ്. പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജ്യോതി വിജയകുമാറിനും ആര്യാടൻ ഷൗക്കത്തിനും സീറ്റില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com