കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തകനെ വെട്ടിക്കൊന്നു
Top News

കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തകനെ വെട്ടിക്കൊന്നു

കൊലപാതകത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.

News Desk

News Desk

കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടു. എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാണ് കൊല്ലപ്പെട്ടത്. വണ്ടി കൊണ്ട് ഇടിച്ചു വീഴ്ത്തിയ സലാഹുദീനെ വെട്ടിക്കൊന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അക്രമത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

കഴുത്തിൽ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റത് എന്നാണ് സൂചന. സലാഹുദീൻ്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

തലക്ക് പിറകിലാണ് വെട്ടിയത്. എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സ്വലാഹുദ്ദീന്‍. ഈ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.

Anweshanam
www.anweshanam.com