ലോക്ക് ഡൗൺ: സ്‌കൂൾ ഫീസ് വസൂലാക്കുന്നതിനെതിരെ പൊതുതാല്പര്യ ഹർജി
Top News

ലോക്ക് ഡൗൺ: സ്‌കൂൾ ഫീസ് വസൂലാക്കുന്നതിനെതിരെ പൊതുതാല്പര്യ ഹർജി

കുട്ടികളെ വിദ്യാലായത്തിൽ പഠിപ്പിക്കാതെ ഫീസ് വസൂലാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപരിധിക്കുള്ളിൽ വരുന്നുവെന്ന വാദവും പൊതുതാല്പപര്യ ഹർജിയിൽ അടിവരയിടുന്നതായി എഎൻഐ റിപ്പോർട്ട്.

By News Desk

Published on :

ന്യൂഡൽഹി: കൊറോണ വൈറസ് - ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സ്കൂൾ ട്യൂഷൻ ഫീസ് ഈടാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. മാനേജ്മെൻറുകൾ ട്യൂഷൻ ഫീ ഈടാക്കുകയാണ്. ഇത് നിറുത്തിവയ്ക്കുവാൻ സർക്കാർ ഇടപ്പെടണമെന്നാണ് ഹർജിയിലെ ആവശ്യം. ആഗസ്ത് നാലിന് കേസ് പരിഗണിക്കും.

ലോക്ക് ഡൗണിൽ ക്ലാസുകളില്ല. സ്കൂളുുകൾ മാസങ്ങളായി അടഞ്ഞുുകിടക്കുകയാണ്. എന്നിട്ടും മാനേജ്മെൻറുകൾ ഫീസടക്കമുള്ളവ മാതാപിതാക്കളിൽ വസൂലാക്കുകയാണ്. ഇതവസാനിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ വിദ്യാഭ്യാസ ഡയറക്ടറേറ്റിനോട് ഇടപ്പെടണമെന്ന് കോടതി നിർദ്ദേശിക്കണമെന്നാണ് പൊതുതാല്പര്യ ഹർജി.

സ്കൂൾ പ്രവേശന അപേക്ഷയിൽ ക്ലാസുകളില്ലാത്ത വേളയിൽ ഫീസ് നൽകണമെന്ന വ്യവസ്ഥയില്ല. ഓൺലൈൻ ക്ലാസിന് ഫീസെന്നത് പ്രതിപാദിക്കുന്നതുമില്ല. ഓൺലൈൻ ക്ലാസുകൾക്ക് ദൂഷ്യവശങ്ങളുണ്ട്. കുട്ടികളെ മാനസികമായ ബാധിക്കുന്നുണ്ട്. വിദ്യാലയ വിദ്യാഭ്യാസമെന്ന സങ്കല്പത്തിനു തന്നെ ഇത് വിരുദ്ധമാണ്.

സ്ക്കൂൾ പ്രവർത്തിക്കുന്നത് പൊതു ജനസേവനമായിട്ടല്ല. മനുഷ്യകാരുണ്യ പ്രവർത്തനവുമല്ല. മാനേജ്മെൻ്റ് പ്രതിഫലം വാങ്ങിക്കുന്ന സേവന ദാതാവാണ്. അതിനാൽ സേവനം പ്രദാനം ചെയ്യാതെ, കുട്ടികളെ വിദ്യാലായത്തിൽ പഠിപ്പിക്കാതെ ഫീസ് വസൂലാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപരിധിക്കുള്ളിൽ വരുന്നുവെന്ന വാദവും പൊതുതാല്പപര്യ ഹർജിയിൽ അടിവരയിടുന്നതായി എഎൻഐ റിപ്പോർട്ട്.

Anweshanam
www.anweshanam.com