സ്‌കറിയ തോമസ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സ്‌കറിയ തോമസ് അന്തരിച്ചു

കൊച്ചി: മുന്‍ എംപി സ്‌കറിയ തോമസ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി. കൂടാതെ കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.

ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ) വിഭാഗം ചെയര്‍മാനായിരുന്നു. 1977 മുതല്‍ 84 വരെ കോട്ടയം ലോകസഭാംഗമായിരുന്നു. 2016 ല്‍ കടുത്തുരുത്തിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു. കേരള കോണ്‍ഗ്രസ് വിട്ടു വന്ന് പി സി തോമസിനൊപ്പം ഐഎഫ് ഡി പി എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു. പിണറായി വിജയനുമായി അടുപ്പമുണ്ടായിരുന്ന നേതാവ് സ്‌കറിയ തോമസ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com