ഹത്രാസ് കേസ്; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

കേസിന്‍റെ വിചാരണ യുപിയിൽ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും സുപ്രീംകോടതിയുടെ തീരുമാനമുണ്ടാകും.
ഹത്രാസ് കേസ്; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

ന്യൂ ഡല്‍ഹി: ഹത്രാസ് ബലാത്സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്‍റെ വിചാരണ യുപിയിൽ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.

കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുക. കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതിയുടെ തീർപ്പ് ഇന്നുണ്ടാകും.

Related Stories

Anweshanam
www.anweshanam.com