ഹത്രാസ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഇടതുനേതാക്കൾ ഇന്ന് ഇരയുടെ ബന്ധുക്കളെ കാണും.
ഹത്രാസ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂ ഡല്‍ഹി: ഹത്രാസ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുക. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഹര്‍ജി കോടതിക്ക് മുന്‍പിലെത്തുന്നത്.

അതേസമയം, ഇടത് പാര്‍ട്ടി നേതാക്കള്‍ ഇന്ന് ഹത്രാസ് സന്ദര്‍ശിക്കും. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍സെക്രട്ടറി ഡി രാജ എന്നിവരടങ്ങുന്ന സംഘം പതിനൊന്ന് മണിയോടെ ഹത്രാസിലെത്തും. നേരത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഹത്രാസ് സന്ദര്‍ശിച്ചതിനെ ഇടത് പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com