സിദ്ധിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്ക് ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവ്

ഇതിൽ ഏത് ആശുപത്രി വേണമെന്ന് ഉത്തർപ്രദേശ് സർക്കാരിന് തീരുമാനിക്കാം. ചികിത്സയ്ക്ക് ശേഷം കാപ്പനെ ജയിലിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവ്.
 സിദ്ധിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്ക് ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: യു എ പി എ കേസിൽ യു പി ജയിലിൽ കഴിയവേ കോവിഡ് ബാധിച്ച് മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സയ്ക്ക് ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവ് .

ഡൽഹി എയിംസിലോ ആർ എം എലിലോ പ്രവേശിപ്പിക്കാം. ഇതിൽ ഏത് ആശുപത്രി വേണമെന്ന് ഉത്തർപ്രദേശ് സർക്കാരിന് തീരുമാനിക്കാം. ചികിത്സയ്ക്ക് ശേഷം കാപ്പനെ ജയിലിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവ്.

ചികിത്സയ്ക്ക് ശേഷം ജാമ്യത്തിന് വേണ്ടി സിദ്ധിഖ് കാപ്പന് കേസ് നിലനിൽക്കുന്ന കീഴ്കോടതിയെ സമീപിക്കാമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കി സുപ്രീം കോടതി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com