സുപ്രീം കോടതി വിധി വന്ന ശേഷം എല്ലാവരുമായി ചർച്ച ചെയ്ത് ശേഷമേ തുടർ നടപടി സ്വീകരിക്കു: മുഖ്യമന്ത്രി

മുൻപ് തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കാര്യമായി ഏശിയില്ല .കേസിന്റെ വിധി വരുമ്പോഴാണ് ഇനി പ്രശനം ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു .
സുപ്രീം കോടതി വിധി വന്ന ശേഷം എല്ലാവരുമായി ചർച്ച ചെയ്ത് ശേഷമേ തുടർ നടപടി സ്വീകരിക്കു: മുഖ്യമന്ത്രി

മലപ്പുറം :ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷം എല്ലാവരുമായി ചർച്ച ചെയ്ത് ശേഷമേ തുടർ നടപടി സ്വീകരിക്കു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഈക്കാര്യം സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നു അദ്ദേഹം മലപ്പുറത്ത് പറഞ്ഞു .

തിരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല വിഷയത്തിൽ പലർക്കും താല്പര്യം കൂടി .ഉദ്ദേശം വ്യക്തമാണ് .മുൻപ് തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കാര്യമായി ഏശിയില്ല .കേസിന്റെ വിധി വരുമ്പോഴാണ് ഇനി പ്രശനം ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു .

ഇപ്പോൾ എല്ലാ മാസത്തിലെ പൂജകളും ചടങ്ങുകളും കൃത്യമായി പോകുന്നുണ്ട് .സുപ്രീം കോടതി സാധാരണ പ്രതീഷിക്കുന്നതിൽ നിന്നും വിഭിന്നം ആണെങ്കിൽ മാത്രമേ അതിനെ പറ്റി ചർച്ചയും മറ്റും നടത്തു.ഓരോ പാർട്ടിക്കും പാർട്ടിയുടേതായ നിലപാട് വേണം .

അല്ലാതെ നാലു വോട്ടിനു വേണ്ടി എന്തും പറയാമെന്നു കരുതരുത് .എൽ ഡി എഫിന് ഇത്തരം നിലപാട് മാറ്റങ്ങൾ ഇല്ല.സംസ്ഥാനത്ത യു ഡി എഫ് -ബി ജെ പി ധാരണ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു .സംസ്ഥാനത്ത് പ്രതിപക്ഷം ഇപ്പോൾ കടുത്ത നിരാശയിലാണ് .

എവിടെ വികസനം വന്നു എന്ന ചോദ്യം ഈ നിരാശയിൽ നിന്നാണ് .വികസനത്തിന്റെ കാര്യത്തിൽ എൽ ഡി എഫിന് വലിയ ജനപിന്തുണ നേടാൻ ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com