ഇംഗ്ലീഷ് നിര്‍ബ്ബന്ധം: ആന്ധ്രയുടെ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു

ബിജെപി നേതാക്കളായ സുധീഷ് രാം ബോട്‌ലയും ഗണ്ടു പള്ളി ശ്രീനിവാസും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്തത്.
ഇംഗ്ലീഷ് നിര്‍ബ്ബന്ധം: ആന്ധ്രയുടെ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു

ന്യൂ ഡല്‍ഹി: പ്രൈമറി ക്ലാസുകളില്‍ ഇംഗ്ലീഷ് നിര്‍ബ്ബന്ധമാക്കിയ ആന്ധ്ര സര്‍ക്കാര്‍ തീരുമാനത്തെ അസ്ഥിരപ്പെടുത്തിയ ആന്ധ്ര ഹൈകോടതി വിധിക്കെതിരെയുള്ള ആന്ധ്ര സര്‍ക്കാരിന്റെ അപ്പീലിന്മേല്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഇന്നാണ് (ഒക്ടോബര്‍ 13 ) ഹര്‍ജി കോടതിയുടെ പരിഗണനയിലെത്തിയത് -എഎന്‍ഐ റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് നിര്‍ബ്ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളിലാണ് സര്‍ക്കാര്‍ ഇംഗ്ലീഷ് നിര്‍ബ്ബന്ധമാക്കിയത്. ഇതിനെതിരെ ബിജെപി നേതാക്കളായ സുധീഷ് രാം ബോട്‌ലയും ഗണ്ടു പള്ളി ശ്രീനിവാസും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്തത്.

ഈ മാസമാദ്യം ഹൈകോടതി വിധി റദ്ദുചെയ്യണമെന്ന ആന്ധ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി നിരസിച്ചിരുന്നു. ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേയുടെ ബഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയിന്മേലുള്ള വാദം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്.

Related Stories

Anweshanam
www.anweshanam.com