സൗദി രാജാവ് ആശുപത്രിയിൽ

സൗദി അറേബ്യ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്.
സൗദി രാജാവ് ആശുപത്രിയിൽ

റിയാദ്: സൗദി അറേബ്യ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. പിത്താശയ വീക്കം കലശലായതിനെ തുടർന്നാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് രാജ്യത്തിൻ്റെ ഔദ്യോഗിക മാധ്യമ വാർത്ത ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്തു. 2015 ലാണ് രാജാവ് അധികാരമേറ്റെടുക്കുന്നത്. 84 വയസ്സായി. ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

റിയാദ് സന്ദർശിക്കുവാനുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖദ്മയുടെ തീരുമാനം രാജാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് വേണ്ടെന്നുവച്ചു.

രാജാവ് സൽമാൻ ഇസ്ലാമിക പുണ്യ സ്ഥലങ്ങളുടെ സൂക്ഷിപ്പുകാരാനാണ്. രണ്ടര വർഷത്തിലധികം സൗദി രാജകുമാരൻ. രാജ്യത്തിൻ്റെ മുഖ്യ പരമാധികാര രാജാവായി 2015ൽ അധികാരമേറ്റെക്കുന്നതുവരെ ഡെപ്യൂട്ടി പ്രധാന മന്ത്രിയായിരുന്നു. അഞ്ച് പതിറ്റാണ്ടോളം റിയാദ് നഗര മേയറുമായിരുന്നു രാജാവ്.

Related Stories

Anweshanam
www.anweshanam.com