സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ലുലു യൂസഫലിയുമായി കൈകോർക്കുന്നു

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ തന്ത്രപരമായ പ്രാധാന്യമുള്ള പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായാണ് സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്
സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് 
ലുലു യൂസഫലിയുമായി കൈകോർക്കുന്നു

ദുബായ്: സൗദി അറേബ്യൻ രാജവംശ പരമാധികാര പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ ഓഹരി വാങ്ങുന്നതിനുള്ള പ്രാരംഭ ചർച്ചയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ തന്ത്രപരമായ പ്രാധാന്യമുള്ള പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായാണ് സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്.

1971ലെ രാജകുടുംബ ഉത്തരവ് എം / 24 പ്രകാരമാണ് ഫണ്ട് സ്വരൂപിക്കപ്പെട്ടത്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ്

ശൃംഖലകളിലൊന്നാണ് അബുദാബി ആസ്ഥാനമായുള്ള ലുലു ഇൻ്റർനാഷണൽ. ഓഹരി വാങ്ങുന്നതു സംബന്ധിച്ച് ലുലു ഉടമ ഇന്ത്യൻ വ്യവസായി യൂസഫ് അലിയുമായി പിഐഎഫ് അധികൃതർ ചർച്ച നടത്തുകയാണ്‌. ആഴ്ചൾക്ക് മുമ്പാണ് പിഐഎഫും ലുലുവും തമ്മിൽ ചർച്ച തുടങ്ങിയതെന്ന് പറയുന്നു.

ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്. അതിനാൽ പിഐഎഫ് എത്ര ഓഹരി വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നതിലും ചർച്ചകൾ അന്തിമ ഇടപാടിലേക്ക് നയിക്കുമോയെന്നതിലും ഇനിയും വ്യക്തതയില്ല.

360 ബില്യൺ ഡോളർ ആസ്തിയുള്ള പിഐഎഫ് പ്രതികരിക്കാൻ വിസമ്മതിച്ചു. നയമെന്ന നിലയിൽ തങ്ങൾ ഒരിക്കലും കമ്പോള ഊഹാപോഹങ്ങളെയും മാധ്യമ അഭ്യൂഹങ്ങളെയുംകുറിച്ച് അഭിപ്രായം പറയാറില്ല - ലുലു മാർക്കറ്റിങ് ആൻ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ ഇമെയിൽ പ്രതികരണത്തിൽ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com