യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ സൗദിക്ക് തോല്‍വി
ഒക്ടോബര്‍ 13 ന് നടന്ന തെരഞ്ഞെടുപ്പില്‍ ചൈനയും റഷ്യയും ക്യൂബയും വിജയിച്ചു
യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ സൗദിക്ക് തോല്‍വി

ദുബായ്: ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) അംഗമാകാനുള്ള ശ്രമത്തില്‍ സൗദി അറേബ്യ പരാജയപ്പെട്ടു. ഒക്ടോബര്‍ 13 ന് നടന്ന തെരഞ്ഞെടുപ്പില്‍ ചൈനയും റഷ്യയും ക്യൂബയും വിജയിച്ചു - അല്‍ ജസീറ റിപ്പോര്‍ട്ട്.

റഷ്യയും ക്യൂബയും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2021 ജനുവരി ഒന്നിനാണ് പുതിയ യുഎന്‍എച്ച്ആര്‍സി നിലവില്‍ വരിക. അടുത്ത മൂന്നുവര്‍ഷമാണ് കാലാവധി. പാകിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, നേപ്പാള്‍, സൗദി അറേബ്യ, ചൈന എന്നീ രാഷ്ട്രട്രങ്ങളും മത്സരിച്ചു. പാകിസ്ഥാന് 169 വോട്ടുകള്‍. ഉസ്‌ബെക്കിസ്ഥാന്‍ 164. നേപ്പാള്‍ 150. ചൈന 139. സൗദി അറേബ്യയ്ക്ക് 90 വോട്ട് -ഏറ്റവും കുറവ്. യുഎന്‍ മനുഷ്യാവകാശ കൗൗണ്‍സിലില്‍ അംഗമാകാനുള്ള റിയാദിന്റെ ശ്രമം പരാജയത്തില്‍ കലാശിിച്ചു.

47 അംഗ രാഷ്ട കൗണ്‍സിലിലേക്ക് 15 രാജ്യങ്ങളെ തെരഞ്ഞെടുത്തു. ചൈനയെയും സൗദി അറേബ്യയെയും ലോകത്തിലെ ഏറ്റവും മോശമായ രണ്ട് സര്‍ക്കാരുകളെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ചത്. സിറിയന്‍ യുദ്ധത്തില്‍ നിരവധി യുദ്ധക്കുറ്റങ്ങള്‍ ചെയ്ത റഷ്യയും മനുഷ്യാവകാശ ലംഘനങ്ങളില്‍ പിന്നിലല്ലെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘം വ്യക്തമാക്കുന്നു. എന്നിട്ടും റഷ്യയു ഒപ്പം ചൈനയും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെത്തിയതിലെ അനൗചിത്യവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

മനുഷ്യാവകാശ സംരക്ഷണ ദിശയില്‍ മോശം പശ്ചാത്തലമുള്ള ഏറെ രാഷ്ട്രങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗൗണ്‍സിലില്‍ കടന്നുകൂടിയിട്ടുണ്ട്. ഇത് ആ ശ്യാസമല്ല. യുഎന്‍എച്ച്ആര്‍ സിയിലേക്കുള്ള നിലവിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് സമഗ്ര പരിഷ്‌കരണം ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുവെന്നത് ശ്രദ്ധേയം.

ആഫ്രിക്കന്‍, ഏഷ്യ-പസഫിക്, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, പടിഞ്ഞാറന്‍ യൂറോപ്പ്, കിഴക്കന്‍ യൂറോപ്പ് എന്നിങ്ങനെ അഞ്ച് പ്രാദേശിക ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്നാണ് യുഎന്‍എച്ച്സി ആറിലേക്കുള്ള അംഗരാഷ്ട്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ആഫ്രിക്കന്‍, ഏഷ്യ-പസഫിക് രാഷ്ട്രങ്ങള്‍ 13 അംഗങ്ങള്‍. ലാറ്റിന്‍ അമേരിക്ക എട്ട്. പടിഞ്ഞാറന്‍ യൂറോപ്പ് ഏഴ്. കിഴക്കന്‍ യൂറോപ്പ് ആറ് അംഗങ്ങള്‍. യുഎന്‍ പൊതുസഭ പ്രമേയം 60/251 അനുസരിച്ചാണ് മനുഷ്യാവകാശ കൗണ്‍സില്‍ രൂപവല്‍കരിക്കപ്പെട്ടത്. യുഎന്‍ പൊതുസഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ രഹസ്യ ബാലറ്റിലൂടെയാണ് മനുഷ്യാവകാശ കൗണ്‍സില്‍ അംഗരാഷ്ട്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നുത്. ഭൂമിശാസ്ത്രപരമായാണ് അംഗത്വം തിട്ടപ്പെടുത്തിയിട്ടുള്ളത്.

കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ഉന്നമനത്തിലും സംരക്ഷണത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തണമെന്ന് പ്രമേയത്തില്‍ പറയുന്നു. അംഗങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് പരമാവധി രണ്ട് ടേം വരെ തുടരാം. വീണ്ടും ഉടന്‍ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ യോഗ്യതയില്ല.

Related Stories

Anweshanam
www.anweshanam.com