പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി

ഒളിവില്‍പ്പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു .
പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി

സാത്തൂർ :പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. സാത്തൂരിനടുത്ത് അച്ചന്‍കുളം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്‌സ് എന്ന സ്വകാര്യ പടക്കനിര്‍മാണശാലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

മുപ്പതോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.തിരിച്ചറിയാനുള്ള മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഒന്‍പതുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു .

പരിക്കേറ്റവരെ സാത്തൂര്‍, ശിവകാശി, മധുര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പടക്കനിര്‍മാണ ശാലയുടെ ലൈസന്‍സ് ഉടമ സന്താനമാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഒളിവില്‍പ്പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു .സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com