സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: പൊലീസിനെ പ്രതികൂട്ടിലാക്കി സിബിഐ അന്വേഷണ റിപ്പോര്‍ട്ട്

തമിഴ്‌നാട് സാത്താന്‍കുളം കസ്റ്റഡി കൊലപാതകത്തില്‍ പൊലീസിനെതിരെ പ്രതികൂട്ടിലാക്കി സിബിഐ അന്വേഷണ റിപ്പോര്‍ട്ട്.
സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: പൊലീസിനെ പ്രതികൂട്ടിലാക്കി സിബിഐ അന്വേഷണ റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട് സാത്താന്‍കുളം കസ്റ്റഡി കൊലപാതകത്തില്‍ പൊലീസിനെ പ്രതികൂട്ടിലാക്കി സിബിഐ അന്വേഷണ റിപ്പോര്‍ട്ട്. സാക്ഷികളുടെ മൊഴി പൊലീസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും ഇരുവരും പൊലീസിനെ മര്‍ദിച്ചെന്ന വാദം തെറ്റാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. വ്യാപാരികളായ ബെനിക്‌സിനും ജയരാജിനുമെതിരെ പൊലീസ് വ്യാജ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ സമയത്ത് ബെനിക്‌സും ജയരാജനും കട അടയ്ക്കാന്‍ വൈകിയെന്നും, ഇത് ചോദ്യം ചെയ്ത പൊലീസിനെ ഇവര്‍ മര്‍ദിച്ചെന്നുമായിരുന്നു എഫ്‌ഐആര്‍. പൊലീസ് കസ്റ്റഡിയിലിരിക്കെയുണ്ടായ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് ഇരുവരും മരിക്കുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com