വി.കെ. ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി കണ്ടുകെട്ടി തമിഴ്നാട് സർക്കാർ

തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവുകൾ, 19 കെട്ടിടങ്ങൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്.
വി.കെ. ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി  കണ്ടുകെട്ടി  തമിഴ്നാട് സർക്കാർ

ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വി.കെ. ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി കണ്ടുകെട്ടി തമിഴ്നാട് സർക്കാർ.

തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവുകൾ, 19 കെട്ടിടങ്ങൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കൾ സര്‍ക്കാര്‍ കണ്ടുകെട്ടി.

ശശികലയുടെ അടുത്ത ബന്ധുക്കളായ ഇ​ള​വ​ര​ശി, സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള ചെ​ന്നൈ ആ​യി​രം​വി​ള​ക്ക്​ വാ​ൾ​സ്​ ഗാ​ർ​ഡ​നി​ലെ കെ​ട്ടി​ട​ങ്ങ​ളും ത്യാ​ഗ​രാ​യ​ന​ഗ​ർ ശ്രീ​രാം ന​ഗ​റി​ലെ വീ​ടു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടി​യിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com