കോവിഡ് രോഗികള്‍ കൂടുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തരൂര്‍

പ്രതിഷേധക്കാരെ പൊലീസിനെ ഉപയോഗിച്ച് മര്‍ദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കോവിഡ് രോഗികള്‍ കൂടുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം; 
സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തരൂര്‍

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും മോശം ഭരണവും കാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പ്രതിഷേധക്കാരെ പൊലീസിനെ ഉപയോഗിച്ച് മര്‍ദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

തെരുവിലെ പ്രതിഷേധങ്ങള്‍ക്ക് നിര്‍ബന്ധിതരാകും വിധം സര്‍ക്കാറിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയരുകയാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അപകടകരമായ നിലയിലാണ്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് തരൂര്‍ ട്വിറ്ററിലുടെ ആവശ്യപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com