നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കാന്‍ ശ്രമമെന്ന് സരിത്ത്; ജാമ്യാപേക്ഷ സമർപ്പിച്ചു

ഹര്‍ജി നാളെ കോടതി പരിഗണിക്കും
നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കാന്‍ ശ്രമമെന്ന് സരിത്ത്; ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താനാണ് എൻഐഎ ശ്രമിക്കുന്നതെന്ന് സരിത്ത് ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. എൻഐഎ പോലൊരു ഏജൻസി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാൻ യാചിക്കുകയാണ്. അന്വേഷണത്തിൽ ഇതുവരെയും ഭീകരവാദ പ്രവർത്തനത്തിന് തെളിവ് ലഭിച്ചിട്ടില്ല. താൻ നിരപരാധിയാണെന്നും സരിത്ത് വ്യക്തമാക്കി.

സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷയും എന്‍..ഐ..എ കോടതി നാളെ പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. സന്ദീപ് നായരുടെ മൊഴിയുടെ പകര്‍പ്പിനായി കസ്റ്റംസും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായര്‍ സമര്‍പ്പിച്ച ഹര്‍ജിയും എന്‍ഐഎ കോടതി മുമ്ബാകെയുണ്ട്.

Related Stories

Anweshanam
www.anweshanam.com