ഐ ഫോൺ വിവാദം: മൊഴി തിരുത്തി സന്തോഷ് ഈപ്പന്‍; ചെന്നിത്തലക്ക് ആശ്വാസം

സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തത്. അത് അവർ ആർക്ക് നൽകിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു
ഐ ഫോൺ വിവാദം: മൊഴി തിരുത്തി സന്തോഷ് ഈപ്പന്‍; ചെന്നിത്തലക്ക് ആശ്വാസം

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന മൊഴി തിരുത്തി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തത്. അത് അവർ ആർക്ക് നൽകിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

ഇന്ന് വിജിലൻസിന് നൽകിയ മൊഴിയിലാണ് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന് പറഞ്ഞത്.

സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപകീർത്തിക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം, യു എ ഇ കോണ്‍സുലേറ്റിന്റെ പരിപാടിയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഐഫോണ്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും, അതല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

സന്തോഷ് ഈപ്പന്‍ ഇത്തരത്തില്‍ ഹര്‍ജിയില്‍ എഴുതിയതിന് പിന്നില്‍ സി പി എം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു. ഐഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com