സനൂപ് വധം: മുഖ്യപ്രതി നന്ദന്‍ പിടിയില്‍
തൃശ്ശൂര്‍ ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
സനൂപ് വധം:  മുഖ്യപ്രതി നന്ദന്‍ പിടിയില്‍

തൃശ്ശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സനൂപിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതിയായ നന്ദന്‍ പിടിയില്‍. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.

സനൂപിനെ കൊലപ്പെടുത്തിയശേഷം പ്രതികളായ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് രണ്ടുമാസം മുമ്പാണ് നന്ദന്‍ നാട്ടിലെത്തിയത്. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ് നന്ദന്‍ കുത്തിയതെന്നാണ് എഫ്‌ഐആര്‍. ഇയാളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.

Related Stories

Anweshanam
www.anweshanam.com