സനൂപ് വധക്കേസ്: കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെത്തിയത്.
സനൂപ് വധക്കേസ്: കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

തൃശ്ശൂര്‍: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി പൊലീസ്. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ തൃശ്ശൂരിലെ തണ്ടിലത്താണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസ് പ്രതികളെ ഇവിടെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. കേസില്‍ പ്രതികളായ നന്ദന്‍, അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. കേസില്‍ നേരത്തെ അറസ്റ്റിലായ സുജയ്കുമാര്‍, സുനീഷ് എന്നിവരെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക റിമാന്റ് ചെയ്തത്.

Related Stories

Anweshanam
www.anweshanam.com