സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുക.
സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുക. രാജ്യദ്രോഹത്തിന് തെളിവില്ലെന്നും കസ്റ്റംസ് കേസ് മാത്രമേ നിലനില്‍ക്കൂ എന്നും സന്ദീപ് നയര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

യുഎപിഎ വകുപ്പ് പ്രകാരമുള്ള ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കാലാവധി അവസാനിക്കാന്‍ ഒരുമാസം കൂടി ബാക്കി നില്‍ക്കെയാണ് പ്രതിയുടെ ജാമ്യത്തിനായുള്ള നീക്കമാരംഭിച്ചത്. നേരത്തെ സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ഐഎ രേഖപ്പെടുത്തിയിരുന്നു.

അതേസമയം ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്ന പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറിയേക്കും. ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് സൂചന.

Related Stories

Anweshanam അന്വേഷണം
www.anweshanam.com