സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയ്‌ക്കെതിരെ സന്ദീപിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍.
സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയ്‌ക്കെതിരെ സന്ദീപിന്റെ മൊഴി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍. നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലയെന്ന് പറഞ്ഞത് സ്വപ്‌നയാണെന്ന് സന്ദീപ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി.

കോണ്‍സുല്‍ ജനറലിന് ബിസിനസ്സിനും വീട് വയ്ക്കാനും പണം വേണമെന്ന് സ്വപ്ന പറഞ്ഞെന്നും സന്ദീപ് പറയുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തില്‍ ഗൂഢാലോചനകള്‍ നടന്നു, എങ്ങനെയെല്ലാം സ്വര്‍ണവും പണവും കടത്തിയെന്ന കാര്യങ്ങളില്‍ വിശദമായ വെളിപ്പെടുത്തലാണ് സന്ദീപ് നായര്‍ നടത്തുന്നത്.

കെ ടി റമീസാണ്, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ച് തന്നെ ആദ്യം സമീപിക്കുന്നത്. ഇതേ തുടര്‍ന്ന് താന്‍ സരിത്തുമായി കൂടിയാലോചിച്ചു. എന്നാല്‍ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കൊണ്ടുവരാന്‍ ഒരു കാരണവശാലും കഴിയില്ല എന്ന് സരിത്ത് ഉറപ്പിച്ചുപറഞ്ഞു. അതിന് ശേഷമാണ് സ്വപ്നയുമായി ബന്ധപ്പെടുന്നത്. സ്വപ്നയാണ്, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി നിത്യേന സാധനങ്ങള്‍ വരുന്നുണ്ടെന്നും, അത് വഴി സ്വര്‍ണം കൊണ്ടുവന്നാല്‍ പരിശോധനയുണ്ടാകില്ലെന്നും, പറഞ്ഞത്. ഇത്തരം സാധനങ്ങള്‍ വലിയ പരിശോധനയില്ലാതെയാണ് കൊണ്ടുവരുന്നതെന്ന് സ്വപ്ന പറഞ്ഞു. രണ്ട് തവണ സ്വര്‍ണക്കടത്തിന് ട്രയല്‍ നടത്തിയിട്ടുണ്ടെന്ന് സന്ദീപ് മൊഴി നല്‍കുന്നു. കുറഞ്ഞത് പത്ത് കിലോ ഓരോ തവണയും അയക്കാന്‍ സ്വപ്ന നിര്‍ദേശിച്ചുവെന്ന് സന്ദീപ് മൊഴിയില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com