സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ

മൊഴി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ,മൊഴി മുദ്ര വച്ച് കവറിൽ നൽകാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു .
സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നതെന്ന്  ക്രൈംബ്രാഞ്ച് കോടതിയിൽ

കൊച്ചി :സ്വർണക്കടത്ത് കേസിൽ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന് പരാതിയിൽ പ്രതി സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ .മൊഴി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ,മൊഴി മുദ്ര വച്ച് കവറിൽ നൽകാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു .

സന്ദീപ് നായരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനെതിരെയുള്ള ഇ ഡി ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു .

ഇ ഡിക്ക് എതിരെ കേസ് എടുത്തതിൽ ക്രൈം ബ്രാഞ്ചിന് മറ്റ് ലക്ഷ്യങ്ങൾ ഇല്ല .അന്വേഷണവുമായി ബന്ധപ്പെട്ട് കേസുമായി ബന്ധമില്ലാത്തവർക്ക് എതിരെ തെളിവ് ഉണ്ടാക്കാൻ ഇ ഡിക്ക് അധികാരമില്ലെന്നും ക്രൈംബ്രാഞ്ച് അഭിഭാഷകൻ വാദിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com