മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചു ;സന്ദീപിന്റെ മൊഴി കോടതിയിൽ

ഇ ഡിക്ക് എതിരായ കേസിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് ഈ കാര്യം രേഖപ്പെടുത്തിയിരിക്കുന്നത് .
മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചു ;സന്ദീപിന്റെ മൊഴി കോടതിയിൽ

തിരുവനന്തപുരം ;മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസ് നൽകാൻ ഇ ഡി ഭീഷണിപ്പെടുത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് .ഇ ഡിക്ക് എതിരായ കേസിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് ഈ കാര്യം രേഖപ്പെടുത്തിയിരിക്കുന്നത് .

ഇ ഡിക്ക് എതിരായ കേസിൽ സന്ദീപ് നായരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു .മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ഉണ്ടായെന്ന് അന്ന് തന്നെ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു .തൊട്ട് പിന്നാലെയാണ് റിപ്പോർട്ടിലും ഈ കാര്യം ഉള്ളത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com