കാലിഫോർണിയയിൽ കാട്ടുതീ
Top News

കാലിഫോർണിയയിൽ കാട്ടുതീ

ഇടിമിന്നലാണ് തീപിടുത്ത കാരണമെന്നാണ് കരുതപ്പെടുന്നത്.

News Desk

News Desk

സാന്‍ഫ്രാന്‍സിസ്കോ: വടക്കൻ കാലിഫോർണിയയിൽ കാട്ടുതീ പടരുന്നതായി എപി റിപ്പോർട്ട്. ആയിരക്കണക്കിന് വീടുകൾ ഭീഷണിയിലാണ്. സാൻ ഫ്രാൻസിസ്കോ മേഖലയിലെ ആകാശം പുകയിൽ പുതുഞ്ഞു.

സാൻഫ്രാൻസിസ്കോയുടെ വടക്ക്-കിഴക്ക്-തെക്ക് ഭാഗങ്ങളിലുള്ള ബ്രഷ് ലാൻഡ്, ഗ്രാമപ്രദേശങ്ങൾ, മലയിടുക്ക് , ഇടതൂർന്ന വനങ്ങളിലുമെല്ലാം തീ പടരുകയാണ്.

ഇടിമിന്നൽ തീപിടുത്ത കാരണമായിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. ശക്തമായ കാറ്റ് തീ പടരാൻ കാരണമായി. ലക്ഷക്കണക്കിന് ഏക്കർ കത്തി നശിച്ചു. കാലിഫോർണിയൻ മേഖലയിലെ മുന്തിരി വൈൻ വയലുകളിലേക്കും തീ പടർന്നു.

Anweshanam
www.anweshanam.com