മുഖ്യമന്ത്രിയോട് 12 ശതമാനം സംവരണം ആവശ്യപ്പെട്ട് സമസ്‌ത

നിലവിൽ സംവരണം ലഭിക്കുന്ന ആർക്കും കുറവ് വരുത്തില്ലെന്ന് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായും സമസ്ത പ്രതിനിധികൾ
മുഖ്യമന്ത്രിയോട് 12 ശതമാനം സംവരണം ആവശ്യപ്പെട്ട് സമസ്‌ത

മലപ്പുറം: തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ എല്ലാ കാറ്റഗറിയിലും 12 ശതമാനം സംവരണം ആവശ്യപ്പെട്ട് സമസ്ത. ഇതുൾപ്പെടെ 15 ഇന നിർദേശങ്ങൾ അടങ്ങിയ നിവേദനം മലപ്പുറത്ത് നടന്ന കേരള പര്യടന പരിപാടിയിൽ സമസ്ത നേതാക്കൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി മേഖലകളിലെ എല്ലാ കാറ്റഗറികളിലും എല്ലാ തസ്തികകളിലും മുസ്ലിം വിഭാഗത്തിന് 12 ശതമാനം സംവരണം ഉറപ്പ് വരുത്തണമെന്ന ആവശ്യമാണ് സമസ്ത മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയിൽ മുന്നോട്ടു വെച്ചത്. നിലവിൽ സംവരണം ലഭിക്കുന്ന ആർക്കും കുറവ് വരുത്തില്ലെന്ന് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായും സമസ്ത പ്രതിനിധികൾ പ്രതികരിച്ചു.

അതേസമയം പരിപാടിക്കിടയിൽ മുഖ്യമന്ത്രി വേദനിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചുവെന്ന വിമർശനവുമായി ഓർത്തഡോക്‌സ് സഭ പ്രതിനിധി രംഗത്ത് വന്നു. സഭ തർക്കത്തിലും സംവരണ വിഷയത്തിലുമുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചുവെന്നും സംഭവത്തിൽ ദുഃഖമുണ്ടെന്നും

മലങ്കര ഓർത്തഡോക്‌സ് സഭ മലബാർ ഭദ്രാസനം സെക്രട്ടറി ഫാ. തോമസ് കുര്യൻ തഴയിൽ പറഞ്ഞു. ജില്ലയിലെ മത, സമുദായിക നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ, വ്യവസായ പ്രമുഖർ, സംരഭകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com