കലങ്ങി മറിഞ്ഞ് രാജസ്ഥാന്‍ രാഷ്ട്രീയം; സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
Top News

കലങ്ങി മറിഞ്ഞ് രാജസ്ഥാന്‍ രാഷ്ട്രീയം; സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

രാത്രി എട്ട് മണിയോടെ ഹര്‍ജി പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചു.

By News Desk

Published on :

ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭ സ്പീക്കര്‍ സി.പി ജോഷി നല്‍കിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റും മറ്റ് 18 എം.എല്‍.എമാരും നല്‍കിയ ഹര്‍ജി ജയ്പൂര്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി നല്‍കിയത്. രാത്രി എട്ട് മണിയോടെ ഹര്‍ജി പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചു.

അഹമ്മദ് പട്ടേല്‍ സച്ചിനുമായി രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പഴയ നിലപാടില്‍ തന്നെയാണ് സച്ചിന്‍ ഉറച്ചു നില്‍ക്കുന്നത്. പാര്‍ട്ടിയില്‍ തുടരുകയാണെന്നും സച്ചിന്‍ പറയുന്നു. അതേസമയം, ബിജെപിയുമായി സച്ചിന്‍ ഏഴു മാസമായി ചര്‍ച്ച നടത്തുകയായിരുന്നു എന്ന് അശോക് ഗെലോട്ട് ആരോപിച്ചു. സച്ചിന്‍ പൈലറ്റുമായി സമവായത്തിനു ശ്രമം വേണ്ടെന്നാണ് ഗെലോട്ടിന്റെ നിലപാട്. എന്തു തന്നെയായാലും കോടതി വിധി ഇരു വിഭാഗത്തിനും നിര്‍ണായകമാണ്.

Anweshanam
www.anweshanam.com