കൈക്കൂലി ആരോപണം; കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന്‍ പൈലറ്റ്

ബിജെപിയില്‍ ചേരാന്‍ 35 കോടി വാഗ്ദ്ധാനം ചെയ്തുവെന്ന് തനിക്കെതിരെ ആരോപണമുന്നയിച്ച എംഎല്‍എയ്ക്ക് വക്കില്‍ നോട്ടീസയച്ച് കോണ്‍ഗ്രസ് വിമതനും മുന്‍ പിസിസി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്.
കൈക്കൂലി ആരോപണം; കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ബിജെപിയില്‍ ചേരാന്‍ 35 കോടി വാഗ്ദ്ധാനം ചെയ്തുവെന്ന് തനിക്കെതിരെ ആരോപണമുന്നയിച്ച എംഎല്‍എയ്ക്ക് വക്കില്‍ നോട്ടീസയച്ച് കോണ്‍ഗ്രസ് വിമതനും മുന്‍ പിസിസി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിങ് മലിംഗക്കെതിരെയാണ് സച്ചിന്‍ നോട്ടീസ് അയച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിജെപിയില്‍ ചേരാന്‍ സച്ചിന്‍ തനിക്ക് 35 കോടി വാഗ്ദ്ധാനം ചെയ്തതായി കോണ്‍ഗ്രസ് എംഎല്‍എ വെളിപ്പെടുത്തിയത്. ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി പൈലറ്റ് തന്നോട് ഇക്കാര്യം ആവശ്യപ്പെടുകയും ചര്‍ച്ച നടത്തിയിരുന്നതായും, എന്നാല്‍ താന്‍ വാഗ്ദ്ധാനം നിരസിച്ചെന്നും മലിംഗ പറഞ്ഞു.

എന്നാല്‍ ആരോപണം നിഷേധിക്കുന്നതായി കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റ് അറിയിച്ചു. ഇതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അടിസ്ഥാനരഹിതവും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രസ്ഥാവനകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം സച്ചിന്‍ പറഞ്ഞിരുന്നു.

Related Stories

Anweshanam
www.anweshanam.com