രാ​ജ​സ്ഥാ​ന്‍ കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ മൂന്നംഗ സ​മി​തി
Top News

രാ​ജ​സ്ഥാ​ന്‍ കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ മൂന്നംഗ സ​മി​തി

അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങള്‍

News Desk

News Desk

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മൂന്നംഗ സ​മി​തിക്ക് കോണ്‍ഗ്രസ് രൂപം നല്‍കി.

മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങള്‍. രാജസ്ഥാന്റെ ചുമതല വഹിച്ചിരുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ സ്ഥാനത്തുനിന്ന് മാറ്റുകയും അജയ് മാക്കനെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തിട്ടുണ്ട്.

സ​ച്ചി​ന്‍ പൈ​ല​റ്റി​ന് ന​ല്‍​കി​യ ഉ​റ​പ്പ് പാ​ലി​ച്ചാ​ണ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ന​ട​പ​ടി. അ​ശോ​ക് ഗ​ലോ​ട്ടി​ന്‍റെ ശൈ​ലി മാ​റ്റി​യേ മ​തി​യാ​കു, ത​ന്‍റെ ഒ​പ്പ​മു​ള്ള​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​ക​ണം നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളാ​ണ് രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്‍​ച​യി​ല്‍ സ​ച്ചി​ന്‍ ഉ​ന്ന​യി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ച്ചി​ന്‍ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ മൂ​ന്നം​ഗ സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​യ​ത്.

രാ​ജ​സ്ഥാ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​ച്ചി​ന്‍ പൈ​ല​റ്റും അ​ശോ​ക് ഗെ​ഹ​ലോ​ട്ടും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് പാ​ര്‍​ട്ടി​യി​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ​ത്. സ​ച്ചി​നും 18 വി​മ​ത എം​എ​ല്‍​എ​മാ​രും ഗെ​ഹ​ലോ​ട്ടി​ന് എ​തി​രെ രം​ഗ​ത്ത് വ​ന്ന​തോ​ടെ രം​ഗം മു​ത​ലെ​ടു​ക്കാ​ന്‍ ബി​ജെ​പി​യും ക​രു​നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി. ഇ​തി​നി​ടെ കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​നു​ന​യ​നീ​ക്കം ഫ​ലം കാ​ണു​ക​യാ​യി​രു​ന്നു.

Anweshanam
www.anweshanam.com