ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

കോവിഡ് സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി.
ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

പത്തനംതിട്ട: ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിലവില്‍ രണ്ടായിരം പേരെയാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്. ഇത് ഹൈക്കോടതി 5000 ആയി ഉയര്‍ത്തിയിരുന്നു.

കോവിഡ് സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയുമാണ് നിലവില്‍ അനുവദിക്കുന്നത് ഇത് പതിനായിരമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു

കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സി ടി രവികുമാറും എ ഹരിപാലും അടങ്ങുന്ന ബെഞ്ച് ഇത് അയ്യായിരമായി നിജപ്പെടുത്തുകയായിരുന്നു. മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിച്ചില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com