
തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ചയാകേണ്ടതില്ലെന്ന് സിപിഎം. യുഡിഎഫ് തന്ത്രത്തില്‍ വീഴില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സിപിഎം വ്യക്തമാക്കി.
അതേസമയം മുസ്ലിം ലീഗിനെതിരായ വിമര്‍ശനം തുടരും. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. അത് മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.