യുഎൻ സുരക്ഷാകൗൺസിൽ പരിഷ്ക്കരണം; ബ്രിക്ക് പിന്തുണ വേണമെന്ന് ഇന്ത്യ
Top News

യുഎൻ സുരക്ഷാകൗൺസിൽ പരിഷ്ക്കരണം; ബ്രിക്ക് പിന്തുണ വേണമെന്ന് ഇന്ത്യ

"ബ്രിക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തിന് സെർജി ലെറോവ്വിന് നന്ദി"

News Desk

News Desk

ന്യൂ ഡല്‍ഹി: യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണത്തെ ബ്രിക്ക് രാഷ്ട്രങ്ങൾ പിന്തുണക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെറോവ്വിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്രിക്ക് രാഷ്ട്ര (ബ്രസിൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക കൂട്ടായ്മ) വിദേശകാര്യ മന്ത്രിമാരുടെ വെർച്ച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി.

യുഎൻ സുരക്ഷാ കൗൺസിലിൻ്റെ ഘടനയിൽ അർത്ഥവത്തായ ബഹുമുഖ സ്വഭാവമുയർത്തിപ്പിടിക്കേണ്ടതിലുള്ള ബ്രിക്ക് കൂട്ടായ്മയുടെ ഇടപ്പെടൽ അനിവാര്യമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി അടിവരയിട്ടു.

യുഎൻ ജനറൽ അസംബ്ലി 75ാം മത് വാർഷിക യോഗം സെപ്തംബർ 15ന് ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണമെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ആവശ്യം ശ്രദ്ധേയം. ഇന്ത്യ, ജർമ്മനി, ജപ്പാൻ, ബ്രസിൽ എന്നീ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തി സുരക്ഷാ കൗൺസിൽ പുന:സംഘടനയെന്ന ആവശ്യത്തിന് കലമേറെ പഴക്കം.

ഇന്ന് ബ്രിക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തിന് സെർജി ലെറോവ്വിന് നന്ദി. റഷ്യയുടെ അദ്ധ്യക്ഷതയിലെ ബ്രിക്ക് പ്രവർത്തനങ്ങൾ വിലയിരുത്തി. തീവ്രവാദം നേരിടൽ, സാമ്പത്തിക സഹകരണം, വിവര വിജ്ഞാന സാങ്കേതിക വിദ്യാ വ്യാപനം, കൂട്ടായ്യമ രാഷ്ട്രങ്ങളിലെ ജനങ്ങളുമായുള്ള സമ്പർക്കം തുടങ്ങിയവ ചർച്ച ചെയ്യപ്പെട്ടു - ഇങ്ങനെയായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കറിൻ്റെ ട്വീറ്റ്.

ലോക വ്യാപാര സംഘടന വ്യവസ്ഥകൾക്കനുസൃതമായി ബ്രിക്ക് അംഗ രാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ ഊർജ്ജിതപ്പെടുത്തന്നതിലൂന്നി ജൂലായ് 23 ന് സംയുക്ത പ്രസ്താവന നടത്തിയിരുന്നു. പ്രസ്തുത സംയുക്ത പ്രസ്താവനയ്ക്ക് വിധേയമായി വ്യാപാര വാണിജ്യ ബന്ധങ്ങൾ സജീവമാക്കുമെന്ന് ബ്രിക്ക് വിദേശ മന്ത്രിമാരുടെ ഇന്നത്തെ യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

ലോക വ്യാപാര സംഘടന പരിഷ്ക്കരണം, രാജ്യാന്തര വാണിജ്യ വ്യാപാര ഇടപ്പാടുകൾക്ക് രാജ്യാന്തര നിയമ പിൻബലം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. കൊറിയൻ ഉപ ദ്വീപിലെ ആണവ നീരായുധീകരണമടക്കമുള്ള പ്രതിസന്ധികൾക്ക് പരിഹാര മായുള്ള ഉഭയ-ബഹു കക്ഷി ചർച്ചകൾ തുടരണം. വടക്ക്-കിഴക്കനേഷ്യയിൽ സമാധാനവും സുരക്ഷയും ഊട്ടിയുറപ്പിക്കണമെന്നതിലും യോഗം ഊന്നി.

Anweshanam
www.anweshanam.com