300 കോടിയുടെ ഹെറോയിൻ വേട്ട

പാക്കിസ്ഥാൻ മയക്കുമരുന്നു കടത്തുസംഘം ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച 300 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ ഇന്ത്യൻ അതിർത്തി സേന പിടിച്ചെടുത്തു
300 കോടിയുടെ ഹെറോയിൻ വേട്ട

ഗുരുദാസ്പൂർ: പാക്കിസ്ഥാൻ മയക്കുമരുന്നു കടത്തുസംഘം ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച 300 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ ഇന്ത്യൻ അതിർത്തി സേന പിടിച്ചെടുത്തു. കടത്തുസംഘം നദിയിലൂടെ ഫുട്ട്ബോൾ ബ്ലാഡറിലാക്കി ഒഴുക്കിവിട്ട ഹെറോയിൻ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഹെറോയിൻ നിറച്ച ഫുട്‌ബോൾ ബ്ലാഡറുകൾ നദിയുടെ ഓളത്തിൻ്റെ ഗതിയനുസരിച്ച് അന്താരാഷ്ട്ര അതിർത്തിക്കകപ്പറുമുള്ള നദി കരയിൽ നിന്ന് നൈലോൺ ചരടു പയോഗിച്ച് നിയന്ത്രിക്കുന്നത് പാക്ക് മയക്കുമരുന്നു കടത്തുക്കാരാണ്.

ഇന്ന് രാവിലെ ( ജൂലായ് 20) യാണ് നദിയിൽ പൊങ്ങികടക്കുന്ന 60 ബ്ലാഡറുകൾ നംഗലിഘട്ട് പിക്കറ്റിലെ അതിർത്തി സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. കണ്ടെടുത്ത ഹെറോയിൻ നെർക്കോട്ടിക്ക് വിരുദ്ധ സേനക്ക് കൈമാറുവാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

ഗുരുദാസ് പൂർ സെക്ടർ അതിർത്തി സേനാ ഉന്നത ഉദ്യോഗസ്ഥർ പിക്കറ്റിലെത്തിയിട്ടുണ്ട്. പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിലെ സിഖ് യുവജനങ്ങളെ ലഹരിമരുന്നി നടിമകളാക്കുന്നതിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യയുടെ പരാതികളെ ഏറെ ബലപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള ലഹരിമരുന്നു കടത്തുകൾ.

Related Stories

Anweshanam
www.anweshanam.com