162 കോടിയുടെ വാർദ്ധക്യക്കാല പെൻഷൻ കുംഭകോണം
ആരോപണവുമായി പഞ്ചാബ് സാമൂഹികക്ഷേമകാര്യ മന്ത്രി അരുണ ചൗധരി
162 കോടിയുടെ വാർദ്ധക്യക്കാല പെൻഷൻ കുംഭകോണം

ചണ്ഡിഗഡ്: പഞ്ചാബിൽ 162 കോടിയുടെ വാർദ്ധക്യക്കാല പെൻഷൻ കുംഭകോണം. പഞ്ചാബ് സാമൂഹികക്ഷേമകാര്യ മന്ത്രി അരുണ ചൗധരിയാണ് ഈ ആരോപണമുന്നയിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ അകാലി ദൾ മന്ത്രിസഭ വേളയിൽ 162.35 കോടിയുടെ വാർദ്ധക്യക്കാല പെൻഷൻ തട്ടിപ്പ് നടന്നു. അർഹതയില്ലാത്തവരെ തിരുകിക്കയറ്റിയാണ് തട്ടിപ്പ് . പരിശോധനയിൽ 70000 അനർഹരെ കണ്ടെത്തിയതായും, ഈയ്യിനത്തിൽ സർക്കാർ ഖജനാവിൽ നിന്ന് 162.35 കോടി ചോർത്തിയെടുത്തതായും മന്ത്രി പറഞ്ഞു.

ജനുവരിയിൽ 4473 കോടിയുടെ വിവിധ ക്ഷേമപെൻഷനുകൾ വിതരണം ചെയ്തിരുന്നു. 35-40 നുമിടയിലുള്ളവരുടെ വയസ് 65 ന് മുകളിലെന്ന് കൃത്രിമം നടത്തിയാണ് വാർദ്ധക്യകാല പെൻഷൻ ഇനത്തിൽ കോടികളുടെ തട്ടിപ്പ് .

Related Stories

Anweshanam
www.anweshanam.com