സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

കോടതി ഉത്തരവ് പ്രകാരമോ സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവൂ
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

സംസ്ഥാനത്ത് സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതിയാണ് പിന്‍വലിച്ചത്. കോടതി ഉത്തരവ് പ്രകാരമോ സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവൂ.

മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

also read സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെയും ഹൈക്കോടതി നിര്‍ദേശമില്ലാതെയും കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങുകയും, ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആണ് സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്.

ഇനി മുതല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സിബിഐക്ക് കേരളത്തില്‍ അന്വേഷണം നടത്താന്‍ സാധിക്കില്ല. ഇനി സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതിയോ കോടതി അനുമതിയോ ആവശ്യമാണ്

Related Stories

Anweshanam
www.anweshanam.com