സുപ്രീം കോടതി ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷകര്‍; ട്രാക്ടര്‍ റാലിയില്‍ നിന്ന് പിന്നോട്ടില്ല

മുന്‍കൂട്ടി നിശ്ചയിച്ച റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ നിന്നും പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
സുപ്രീം കോടതി ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷകര്‍; ട്രാക്ടര്‍ റാലിയില്‍ നിന്ന് പിന്നോട്ടില്ല

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതിയുടെ നടപടിയില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനകള്‍. മുന്‍കൂട്ടി നിശ്ചയിച്ച റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ നിന്നും പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തില്‍ അടുത്ത നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേരും. സിംഗുവിലാണ് സംഘടനകള്‍ യോഗം ചേരുന്നത്.

അതേസമയം തര്‍ക്ക പരിഹാരത്തിന് ഇടപെട്ട സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നിയമം സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ. ഇതിനായി നാലംഗ സമിതി രൂപീകരിക്കും. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും സമിതി പരിശോധിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com