കര്‍ഷക നിയമത്തിനെതിരെ പ്രമേയവുമായി സര്‍ക്കാര്‍; ജനുവരി എട്ടിന് നിയമസഭയിൽ അവതരിപ്പിക്കും

കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമം കേരളത്തിൽ നടപ്പാക്കില്ല- ​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍ കു​മാ​ര്‍ പറഞ്ഞു
കര്‍ഷക നിയമത്തിനെതിരെ പ്രമേയവുമായി സര്‍ക്കാര്‍; ജനുവരി എട്ടിന് നിയമസഭയിൽ അവതരിപ്പിക്കും

തി​രു​വ​ന​ന്ത​പു​രം: കര്‍ഷക നിയമത്തിനെതിരെ പ്രമേയവുമായി സര്‍ക്കാര്‍ മു​ന്നോ​ട്ട്. ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം ത​ന്നെ ക​ര്‍​ഷ​ക നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​മേ​യം സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍ കു​മാ​ര്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം വി.​എ​സ്.​സു​നി​ല്‍ കു​മാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക വ​ഴി കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ എ​തി​ര്‍​ത്തും ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രെ പി​ന്തു​ണ​ച്ചും തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​തി​ഷേ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഈ ​സ​മ​ര​ത്തി​ല്‍ മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ക്കു​മെ​ന്നും വി.​എ​സ്.​സു​നി​ല്‍ കു​മാ​ര്‍ അ​റി​യി​ച്ചു.

ഇതൊരു ഫെഡറൽ റിപബ്ലിക്കാണ് ബനാനാ റിപബ്ലിക്കല്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമം കേരളത്തിൽ നടപ്പാക്കില്ല. കാര്‍ഷിക നിയമത്തിൽ ബദൽ നിയമ നിർമ്മാണം നടത്തുന്ന കാര്യവും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗവർണർ പദവിയെ രാഷ്ട്രീയ ചട്ടുകമാക്കുകയാണ് കേന്ദ്ര സർക്കാരെന്നും വി.എസ്.സുനിൽ കുറ്റപ്പെടുത്തി.

അതേസമയം നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അതിരൂക്ഷ വിമര്‍ശനമാണ് കത്തിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ചത്. കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മാത്രമുള്ള അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com