ശീതകാലത്ത് കോവിഡ് വ്യാപനം കൂടുമെന്ന് ഗവേഷണ റിപ്പോർട്ട്

ഓൾ ഇന്ത്യ മെഡിക്കൽ സയൻസസും ഭുവനേശ്വർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി നടത്തിയ ഗവേഷണ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം അടിവരയിടുന്നത്.
ശീതകാലത്ത് കോവിഡ് വ്യാപനം കൂടുമെന്ന് ഗവേഷണ റിപ്പോർട്ട്

ന്യൂഡൽഹി: ശീതകാലത്ത് കോവിഡ്- 19 രോഗവ്യാപനം ഉച്ച ഘട്ടത്തിലെത്തുമെന്ന് ഗവേഷണ റിപ്പോർട്ട്. ഓൾ ഇന്ത്യ മെഡിക്കൽ സയൻസസും ഭുവനേശ്വർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി നടത്തിയ ഗവേഷണ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം അടിവരയിടുന്നത്.

ഋതുഭേദങ്ങൾ കൊറോണ വൈറസ് വ്യാപനത്തിൽ പ്രതിഫലിക്കും. കോവിഡ് - 19 വ്യാപനത്തെ താപനിലയും അനുബന്ധ ഈർപ്പവും ഏത് രീതിയിൽ പ്രതിഫലിക്കുമെന്നതിലൂന്നിയാണ് ഗവേഷണമെന്ന് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. താപനില ഒരു ഡിഗ്രി വർദ്ധിക്കുന്നതനുസരിച്ച് 0.99 വ്യാപനം കുറയും. കാലാവസ്ഥയിൽ ഈർപ്പമുയരുന്നത് വ്യാപനതോത് വർദ്ധിക്കുന്നതിനിടവരുത്തിയേക്കും. പക്ഷേ വ്യാപന ഇരട്ടിപ്പു കുറയും.

മൺസൂൺ-മൺസൂണാനന്തര കാലാവസ്ഥയിലെ താപനിലയിൽ മാറ്റമുണ്ടാകുന്നത് കോവിഡ് വ്യാപന തോതിൽ ഗണ്യമായി പ്രതിഫലിക്കും. ഇത് കോവിഡു വ്യാപന ലഘൂകരണ നടപടികൾക്ക് വൻ തിരിച്ചടിയാകുമെന്നും ഗവേഷണ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

Related Stories

Anweshanam
www.anweshanam.com