രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; കണ്ടെത്തേണ്ടത് 49 പേരെ, തെരച്ചില്‍ തുടങ്ങി
Top News

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; കണ്ടെത്തേണ്ടത് 49 പേരെ, തെരച്ചില്‍ തുടങ്ങി

രാജമലയില്‍ ഉരുള്‍പ്പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ഇനി 49 പേരെ കണ്ടെത്താനുണ്ട്.

News Desk

News Desk

തൊടുപുഴ: രാജമലയില്‍ ഉരുള്‍പ്പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ഇനി 49 പേരെ കണ്ടെത്താനുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുനരാരംഭിച്ചത്. പ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നാണ് ഇന്നലെ അര്‍ദ്ധരാത്രിയോടു കൂടി തെരച്ചില്‍ നിര്‍ത്തിവെച്ചത്.

പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് തെരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. 17 പേരാണ് ഇന്നലെ മരിച്ചത്. മൂന്നാര്‍ പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലെ 30 തൊഴിലാളി കുടുംബങ്ങളാണ് അപകടത്തിലകപ്പെട്ടത്. മണ്ണിനടിയില്‍ കുടുങ്ങിയ 12 പേരെ പ്രദേശവാസികള്‍ രക്ഷപെടുത്തിയിരുന്നു.

Anweshanam
www.anweshanam.com