ട്രാ​ക്ട​ര്‍ റാ​ലി പ്ര​തി​ഷേ​ധം: 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 84 പേര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് വ്യാഴാഴ്ച വരെ 22 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

ട്രാ​ക്ട​ര്‍ റാ​ലി പ്ര​തി​ഷേ​ധം: 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 84 പേര്‍ അറസ്റ്റില്‍

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ട്രാ​ക്ട​ര്‍ റാ​ലി പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 84 പേ​രെ ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 38 കേ​സു​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് വ്യാഴാഴ്ച വരെ 22 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഭ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത് ഉ​ള്‍​പ്പെ​ടെ 13 ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍​ക്കും പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചു.

വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളും ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

നേരത്തെ റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പറഞ്ഞിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി ചിലയിടങ്ങളില്‍ സംഘർഷത്തിലേക്ക് എത്തിയിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതില്‍ 400-ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 30 പോലീസ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

അതേസമയം, കര്‍ഷക സമരത്തിനെതിരെ സിംഗു അതിര്‍ത്തിയിൽ ഇന്നും ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം നടന്നു. കര്‍ഷകര്‍ സംഘടിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങി. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി അടച്ചു. ചെങ്കോട്ട അക്രമത്തിൽ ദില്ലി പൊലീസ് അന്വേഷണം പഞ്ചാബിലേക്കും വ്യാപിപ്പിച്ചു. സംഘർഷ സാധ്യത മുൻനിർത്തി ഹരിയാനയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com