വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് റംഡിസിവേർ മരുന്ന് നൽകരുത്

വീട്ടിൽ കഴിയുന്നവർ മൂന്ന് ലയർ മാസ്ക് ധരിക്കണം .വായുസഞ്ചാരമുള്ള മുറിയിൽ കഴിയണം.
വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് റംഡിസിവേർ മരുന്ന് നൽകരുത്

ന്യൂഡൽഹി: വീട്ടിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് റംഡിസിവേർ ഇൻജെക്ഷൻ വാങ്ങുകയോ നൽകുകയോ ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രോഗലക്ഷണങ്ങൾ ഇല്ലാതെ വീട്ടിൽ കഴിയുന്നവർക്കുള്ള മാർഗ്ഗനിര്ദേശത്തിലാണ് ഈ കാര്യം പറയുന്നത്.

ആശുപത്രിയിൽ വച്ച് മാത്രം നൽകേണ്ട മരുന്ന് ആണ് റംഡിസിവേർ എന്നും മാർഗ്ഗനിര്ദേശത്തിൽ പറയുന്നു. വീട്ടിൽ കഴിയുന്നവർ മൂന്ന് ലയർ മാസ്ക് ധരിക്കണം .വായുസഞ്ചാരമുള്ള മുറിയിൽ കഴിയണം.

രോഗികൾ ദിവസം രണ്ട് തവണ ചൂട് വെള്ളം കവിൾ കൊള്ളുകയോ ആവി പിടിക്കുകയോ വേണം.ദിവസവും പാരസെറ്റമോൾ കഴിച്ചിട്ടും പനി'കുറയുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com