ഓണക്കാലത്ത് മദ്യവില്‍പന വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് ബെവ്‌കോ
Top News

ഓണക്കാലത്ത് മദ്യവില്‍പന വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് ബെവ്‌കോ

ഓണക്കാലത്ത് മദ്യവില്‍പന വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍. ബെവ്‌കോയുടെ നിലവിലെ പ്രവര്‍ത്തനസമയവും വര്‍ദ്ധിപ്പിച്ചേക്കും.

News Desk

News Desk

തിരുവനന്തപുരം: ഓണക്കാലത്ത് മദ്യവില്‍പന വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍. ബെവ്‌കോയുടെ നിലവിലെ പ്രവര്‍ത്തനസമയവും വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ ഒമ്പത് മണി മുതല്‍ അഞ്ചു മണിവരെയാണ് ബെവ്‌കോയുടെ പ്രവര്‍ത്തന സമയം. സമയം രണ്ടു മണിക്കൂറുമുതല്‍ നാലു മണിക്കൂര്‍ വരെ വര്‍ദ്ധന സര്‍ക്കാരിന്റെ പരിഗണനയിലാണ്.

മാത്രമല്ല അഞ്ചു ദിവസത്തിലൊരിക്കല്‍ മാത്രം ബെവ് ക്യൂ ആപ് ബുക്കിംഗ് എന്നുള്ളത് മൂന്നു ദിവസമായി ഇപ്പോള്‍ കുറച്ചിട്ടുണ്ട്. തലേദിവസം ബുക്ക് ചെയ്താലും മദ്യം കിട്ടുന്നവിധത്തില്‍ ബെവ് ക്യൂ ആപ് പുനക്രമീകരണവും ആലോചനയിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്താനും തിരക്ക് കുറക്കാനുമാണ് ബെവ്ക്യൂ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഓണക്കാലത്ത് ബുക്കിംഗ് നിയന്ത്രണങ്ങളിലെ ഇളവ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

Anweshanam
www.anweshanam.com